തെരുവ് നായ്ക്കളെ കൊന്നു; ഞാറയ്ക്കല്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്തു

Update: 2018-05-25 22:33 GMT
തെരുവ് നായ്ക്കളെ കൊന്നു; ഞാറയ്ക്കല്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്തു

എറണാകുളം ഞാറയ്ക്കല്‍ പഞ്ചായത്തില്‍ തെരുവ് നായ്ക്കളെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Full View

എറണാകുളം ഞാറയ്ക്കല്‍ പഞ്ചായത്തില്‍ തെരുവ് നായ്ക്കളെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ മിനി രാജു, സാമൂഹ്യ പ്രവര്‍ത്തകനായ ജോസ് മാവേലി എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറാം തിയ്യതിയാണ് ഏഴോളം തെരുവ്നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്നത്. കുഴിച്ചുമൂടിയ തെരുവ് നായ്ക്കളെ പോസ്റ്റ്മോര്‍ട്ടം ചെയ്ത് ആന്തരീകാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചു. പരിശോധനാഫലം വന്ന ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News