സൂര്യനെല്ലിക്കേസ്: വിധിക്കെതിരെ പ്രതികളുടെ ഹരജി ഇന്ന് പരിഗണിക്കും

Update: 2018-05-25 11:24 GMT
സൂര്യനെല്ലിക്കേസ്: വിധിക്കെതിരെ പ്രതികളുടെ ഹരജി ഇന്ന് പരിഗണിക്കും
Advertising

കേസില്‍ കീഴ്ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള 27 പ്രതികളാണ് ഹരജി നല്‍കിയിരിക്കുന്നത്

സൂര്യനെല്ലിക്കേസില്‍ ശിക്ഷാവിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അന്തിമ വാദത്തിനായാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കീഴ്ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള 27 പ്രതികളാണ് ഹരജി നല്‍കിയിരിക്കുന്നത്. ധര്‍മരാജന് ജീവപര്യന്തം തടവും മറ്റ് പ്രതികള്‍ക്ക് 13 വര്‍ഷം തടവുമാണ് വിചാരണക്കോടതി വിധിച്ചത്. ശിക്ഷ കേരള ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരെ 2014 സെപ്തംബറിലാണ് പ്രതികള്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Tags:    

Similar News