രമേശിനെ പിന്തുണച്ച് ബിജെപി, മെഡിക്കല്‍ കോഴ തെറ്റായ പ്രചരണം

Update: 2018-05-25 01:13 GMT
Editor : admin
രമേശിനെ പിന്തുണച്ച് ബിജെപി, മെഡിക്കല്‍ കോഴ തെറ്റായ പ്രചരണം

വ്യക്തി ചെയ്ത കുറ്റം മാത്രമാണത്. ആരോപണവിധേയവരായവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അഴിമതി വിനോദിന്‍റെ വ്യക്തിനിഷ്ഠമായ കുറ്റകൃത്യമാണ്.

മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ എംടി രമേശിനെ പിന്തുണച്ച് ബിജെപി. കോഴ സംബന്ധിച്ച് നടക്കുന്നത് തെറ്റായ പ്രചരണമാണ്. കോര്‍ കമ്മിറ്റി, സംസ്ഥാന സമിതി യോഗങ്ങള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാക്കളുടെ അവകാശവാദം. പണം വാങ്ങി വഞ്ചിച്ചുവെന്ന് മാത്രമാണ് കേസ്, ഇത് ക്രിമിനല്‍ കുറ്റമാണ്. ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. വ്യക്തി ചെയ്ത കുറ്റം മാത്രമാണത്.

ആരോപണവിധേയവരായവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അഴിമതി വിനോദിന്‍റെ വ്യക്തിനിഷ്ഠമായ കുറ്റകൃത്യമാണ്. റിപ്പോര്‍ട്ട് ചോര്‍ന്നത് കേന്ദ്ര നേതൃത്വം അന്വേഷിക്കും. ഏതന്വേഷവുമായും ബിജെപി നേതൃത്വം സഹകരിക്കും. വിനോദ് എന്ന വ്യക്തി ചെയ്ത ക്രിമിനല്‍ കുറ്റമായി മാത്രമെ ഇതിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും സിപിഎമ്മും സിപിഎമ്മിനെ അനുകൂലിക്കുന്ന ചില മാധ്യമങ്ങളുമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും അഡ്വ പിഎസ് ശ്രീധരന്‍പ്പിള്ള കുറ്റപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News