മുസ്ലീം യൂത്ത് ലീഗ് മുന്‍ കണ്ണൂർ ജില്ലാ പ്രസിഡന്റ് മൂസാൻ കുട്ടി സിപിഎമ്മിലേക്ക്
അൻപതോളം ലീഗ് പ്രവർത്തകരും മൂസാൻ കുട്ടിക്കൊപ്പം പാർട്ടി വിട്ട് സിപിഎമ്മില്‍ ചേർന്നിട്ടുണ്ട്
മുസ്ലീം യൂത്ത് ലീഗ് മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മൂസാൻ കുട്ടി സിപിഎമ്മിലേക്ക് .പുറത്തി പള്ളിയിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവിനെ പാർട്ടി സംരക്ഷിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം മൂസാൻ കുട്ടി യൂത്ത് ലീഗ് ജില്ലാ ഭാരവാഹിത്വം രാജിവെച്ചിരുന്നു. തുടർന്നാണ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. അൻപതോളം ലീഗ് പ്രവർത്തകരും മൂസാൻ കുട്ടിക്കൊപ്പം പാർട്ടി വിട്ട് സിപിഎമ്മില്‍ ചേർന്നിട്ടുണ്ട്. സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തി പി.ജയരാജനുമായി ചർച്ച നടത്തിയ ശേഷമായിരുന്നു ഇവർ പുതിയ നിലപാട് പ്രഖ്യാപിച്ചത് ' 27 ന് കണ്ണൂരിൽ നടക്കുന്ന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കും.