നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 13 ന് പരിഗണിക്കും

Update: 2018-05-25 17:22 GMT
Editor : Subin
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 13 ന് പരിഗണിക്കും

പൊലീസ് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് ഡിജിപി. പരാതി ലഭിച്ചാല്‍ അന്വേഷിക്കും. ദിലീപിന്റെ അമ്മ നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും

നടിയെ അക്രമിച്ച കേസില്‍ സംവിധായകൻ നാദിർഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ആ മാസം 13 ലേക്ക് മാറ്റി. ജാമ്യാപേക്ഷയിന്മേല്‍ കോടതി പോലീസിനോട് വിശദീകരണംതേടി. തനിക്കെതിരെ തെളിവ് ലഭിക്കാതാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണ്ടിയാണ് നാദിര്‍ഷ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

Advertising
Advertising

Full View

പൊലീസ് ഭീഷണിപ്പെടുത്തുന്നതായും തെറ്റായ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ദീര്‍ഘമായ അന്വേഷണം നടത്തിയിട്ടുംതനിക്കെതിരെ ഇതുവരെയായും പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ദിലീപുമായി തനിക്ക്​ അടുത്ത ബന്ധമാണുള്ളത്​. അക്രമണത്തിനിരയായ​ നടി നൽകിയ പരാതിയിൽ അഞ്ച്​ മാസമായി വിശദമായ അന്വേഷണം നടക്കുകയാണ്​. കേസുമായി ബന്ധപ്പെട്ട്​ ​പലതവണ തന്നെ പൊലീസ്​ വിളിപ്പിച്ചു

ചോദ്യം ചെയ്ത്​ മൊഴി രേഖപ്പെടുത്തി വിട്ടയച്ചിട്ടുണ്ട്​. ഇതുവരെ അന്വേഷണവുമായി പൂർണമായും സഹകരിച്ചു​. സുപ്രീം കോടതി നിർദേശങ്ങളുൾപ്പെടെ ക്രിമിനൽ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളൊന്നും പാലിക്കാത്ത അന്വേഷണമാണ്​ നടന്നുവരുന്നത്​. അറിയാവുന്ന വസ്​തുതകളെല്ലാം താൻ പൊലീസിനോട്​ ​വെളിപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ,‍ കുറ്റാരോപിതര്‍ക്കെതിരെ അനാവശ്യ തെളിവുകളുണ്ടാക്കാനാണ് പൊലീസ്​ ശ്രമം.

കോടതിയെ സമീപിച്ചാൽ എളുപ്പത്തിൽ തന്നെ കേസിൽ കുടുക്കാൻ കഴിയുമെന്ന് പോലീസ്​ ഭീഷണിപ്പെടുത്തുന്നു. ​തുടങ്ങിയ വാദങ്ങളാണ് നാദിര്‍ഷ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നത്. ‌ജാമ്യാപേക്ഷ പരിഗണിക്കാന്‍ മാറ്റിയതിനാല്‍ ചോദ്യംചെയ്യല്‍ നടപടികളുമായി അന്വേഷണ സംഘത്തിന് മുന്നോട്ട്പോകാം.

കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണ സംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലാണെന്ന് നാദിര്‍ഷ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പോലീസ് തിടുക്കത്തില്‍ അറസ്റ്റിലേക്ക് കടക്കില്ലെന്നാണ് സൂചന

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News