തോമസ് ചാണ്ടിയുടെ രാജി എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
Update: 2018-05-25 10:56 GMT
രാവിലെ ക്ലിഫ് ഹൌസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യമാണ് തോമസ് ചാണ്ടിയും പീതാംബര്‍ മാസ്റ്ററും ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഐ മന്ത്രിമാര്‍ കാബിനറ്റില്‍..
മന്ത്രി തോമസ് ചാണ്ടിയുടെ രാജി എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ ക്ലിഫ് ഹൌസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യമാണ് തോമസ് ചാണ്ടിയും പീതാംബര്‍ മാസ്റ്ററും ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഐ മന്ത്രിമാര്‍ കാബിനറ്റില്‍ പങ്കെടുക്കാത്തത് അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് ചാണ്ടി രാജിവെക്കാത്തതിനാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.