ബിനോയ് കോടിയേരിക്കെതിരായ ആരോപണം; സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി

Update: 2018-05-25 22:03 GMT
ബിനോയ് കോടിയേരിക്കെതിരായ ആരോപണം; സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി

15 വര്‍ഷമായി വിദേശത്ത് ബിസിനസ് നടത്തുന്ന ആളാണ് ബിനോയ്

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. പാര്‍ട്ടിക്ക് ചേരാത്ത നടപടിയുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ബിനോയിക്കെതിരെ പരാതി ഉണ്ടെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ പ്രതിപക്ഷത്തിന് മുന്നോട്ട് പോകാമെന്ന് ചര്‍ച്ചയിലിടപെട്ട സ്പീക്കര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Full View
Tags:    

Similar News