മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

Update: 2018-05-25 15:47 GMT
Editor : Jaisy
മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

രാത്രി എട്ട് മണിക്കാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിലെത്തുക

മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും.രാത്രി എട്ട് മണിക്കാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിലെത്തുക. ബാബുവിന്റെ വധവുമായി ബന്ധപ്പെട്ട് മാഹി പൊലീസിന്റെ അന്വേഷണത്തിനെതിരെ സിപിഎം സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരുന്നു .ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. എന്നാല്‍ ന്യൂ മാഹിയില്‍‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ബാബു വധവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മാഹി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ചെന്പ്ര സ്വദേശിയായ ബിജെപി പ്രാദേശിക നേതാവടക്കമുള്ളവരെയാണ് ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അസി.പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയടെ നേതൃത്വത്തിലുളഅള സംഘം ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News