ആനപ്രേമിക്ക് ആനകളുടെ അന്തിമോപചാരം

Update: 2018-05-26 23:31 GMT
Editor : Sithara
ആനപ്രേമിക്ക് ആനകളുടെ അന്തിമോപചാരം
Advertising

പൊതുദര്‍ശന പന്തലിലെത്തിയാണ് ആനകള്‍‌ ഡേവിസിന് അന്തിമോപചാരം അര്‍പ്പിച്ചത്.

ആനപ്രേമിയായിരുന്ന തൃശൂര്‍ സ്വദേശി ഡേവിസ് ചിറ്റിലപ്പിള്ളിക്ക് ആനകളുടെ അന്തിമോപചാരം. പൊതുദര്‍ശന പന്തലിലെത്തിയാണ് ആനകള്‍‌ ഡേവിസിന് അന്തിമോപചാരം അര്‍പ്പിച്ചത്.

Full View

ആനകള്‍ക്കും പൂരങ്ങള്‍ക്കും പെരുന്നാളുകള്‍‌ക്കും മാറ്റിവെച്ചതായിരുന്നു ഡേവിസിന്റെ ജീവിതം. ആന ഡേവിസെന്നും തിരുവമ്പാടി ഡേവിസെന്നും തൃശൂരുകാര്‍ വിളിച്ച ഈ ആനപ്രേമി ജില്ലയിലെ പൂരങ്ങളുടെ മുന്‍പന്തിയിലുണ്ടാകും. തിരുവമ്പാടി ദേവസ്വത്തിന്‍റെ ആനകളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് പോലും ഡേവിസായിരുന്നു.

ഡേവിസേട്ടന്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ട ആനകളുമെത്തി. അക്കാവിള വിഷ്ണു, വയലാശേരി കേശവന്‍, പുത്തൂര്‍ ദേവീസുതന്‍, ദേവീനന്ദന്‍ എന്നീ ആനകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഇത് കണ്ട് നിന്ന പ്രിയപ്പെട്ടവര്‍ക്കും കരച്ചിലടക്കാനായില്ല. കേരള എലിഫെന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‌റ് കൂടിയായിരുന്നു ഡേവിസ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News