കെപിസിസി അധ്യക്ഷസ്ഥാനം സുധീരന്‍ രാജിവച്ചു

Update: 2018-05-26 20:04 GMT
Editor : admin

അപകടത്തിന് ശേഷം ചികിത്സ വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് സുധീരന്‍

വിഎം സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. സുധീരന്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനമെന്നും രാജിക്കത്ത് ഇന്നു തന്നെ ഹൈക്കമാന്‍ഡിന് അയക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. പുതിയ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബദല്‍ ക്രമീകരണങ്ങള്‍ ഉടന്‍ തന്നെ ഹൈകമാന്‍ഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് വച്ചുണ്ടായ അപകടത്തിന് ശേഷം കൂടുതല്‍ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

Advertising
Advertising

Full View

ഒരു ദിവസം പോലും പ്രവര്‍ത്തന രംഗത്ത് നിന്ന് മാറിനില്‍ക്കാനാവാത്ത ഉത്തരവാദിത്തമാണ് കെപിസിസി അധ്യക്ഷനെന്ന നിലയിലുള്ളത്. വേണമെങ്കില്‍ അവധിയെടുക്കാം അല്ലെങ്കില്‍ താത്ക്കാലികമായി മറ്റൊരാളെ ചുമതല ഏല്‍പ്പിച്ച് മാറിനില്‍ക്കാം. എന്നാല്‍ ഇത് തന്‍റെ മനസാക്ഷിക്ക് നിരക്കാത്ത കാര്യമാണെന്നും അതിനാലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും സുധീരന്‍ പറഞ്ഞു. രാജിക്കാര്യം മറ്റാരുമായും ആലോചിച്ചിരുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News