കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും

Update: 2018-05-26 17:18 GMT
Editor : admin
കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും
Advertising

കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്.

Full View

സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രസര്‍ക്കാരിന് കത്ത് അയക്കും. സൂര്യാതപം മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കും. ഡാമുകള്‍ കൂടുതല്‍ തുറന്നുവിട്ട് കുടിവെള്ള പ്രശ്നം പരിഹരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന പശ്ചാത്തലത്തിലാണ് ഉന്നതതലയോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് വരള്‍ച്ച കൂടുതലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സൂര്യാതപം മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കും. സൂര്യാതപമേറ്റവര്‍ക്ക് സൌജന്യചികിത്സ നല്‍കും. തൊഴില്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സൌജന്യ റേഷന്‍ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. 1038 ഹെക്ടറില്‍ കൃഷി നാശമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നെല്ല്, വാഴ, കുരുമുളക്, പച്ചക്കറി വിളകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ദിവസം ആവശ്യമുള്ള ബൂത്തുകളില്‍ പന്തല്‍, കസേര, കുടിവെള്ളം എന്നിവ ഒരുക്കാനും നിര്‍ദേശമുണ്ട്. വരള്‍ച്ചാ പ്രതിസന്ധി നേരിടാന്‍ മുന്നോട്ടുവരുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി. കേന്ദ്രത്തിന്റെ അനുമതി കിട്ടാന്‍ കാത്തിരിക്കാതെ നടപടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News