ശ്രീജീവിന്റേത് കസ്റ്റഡി മരണം: ആഭ്യന്തരവകുപ്പ് പോലീസിനെ സംരക്ഷിക്കുകയാണെന്ന് പൊലീസ് കംപ്ളെയ്ന്റ് അതോറിറ്റി

Update: 2018-05-26 18:53 GMT
Editor : admin
ശ്രീജീവിന്റേത് കസ്റ്റഡി മരണം: ആഭ്യന്തരവകുപ്പ് പോലീസിനെ സംരക്ഷിക്കുകയാണെന്ന് പൊലീസ് കംപ്ളെയ്ന്റ് അതോറിറ്റി
Advertising

പാറശ്ശാലയില്‍ 27 വയസ്സുള്ള ശ്രീജീവിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കംപ്ലെയ്റ്റ്സ് അതോറിറ്റിയുടെ കണ്ടെത്തല്‍

Full View

പാറശ്ശാലയില്‍ 27 വയസ്സുള്ള ശ്രീജീവിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കംപ്ലെയ്റ്റ്സ് അതോറിറ്റിയുടെ കണ്ടെത്തല്‍. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് തയറാക്കിയ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. പോലീസിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഡി ജി പിയുടെ റിപ്പോര്‍ട്ട് അതോറിറ്റിയുടെ അധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

2013ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണകുറ്റത്തിന് 2014 മെയ് 24ന് അര്‍ദ്ധരാത്രി ശ്രീജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അതിക്രൂരമായ മര്‍ദ്ദനമേറ്റ് ശ്രീജീവ് കൊല്ലപ്പെടുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത സമയത്ത് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന ഫ്യൂരിഡാന്‍ വിഷം കഴിച്ചാണ് ശ്രീജീവ് മരിച്ചതെന്ന പോലീ‌‌സ് വിശദീകരണം അവിശ്വസിച്ച കുടുംബാംഗങ്ങള്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും പോലീസ് കംപെയ്റ്റ്സ് അതോറിറ്റി പോലീസിന്റെ ക്രൂരത പുറത്ത് കൊണ്ട് വരി‌കയായിര‌ുന്നു.

ശ്രീജീവുമായി പ്രണയത്തിലായിരുന്ന അയല്‍വാസിയായ യുവതിയുടെ വിവാഹ തലേന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിനെ സ്വാധീനിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയില്‍ വെച്ചേറ്റ മര്‍ദ്ദനത്തില്‍ ഗുരുതരമായി പേശികള്‍ക്ക് ക്ഷതമേറ്റതാണ് മരണ കാരണം. സംഭവത്തിനുത്തരവാദികളായ പാറശ്ശാല സി ഐ പീലീപ്പോസ്, എ എസ് ഐ രാജീവ്, എസ് ഐ ബിജുകുമാര്‍, പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ശ്രീജീവിന്റെ കുടുംബത്തിന് നല്‍കണമെന്നും അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. പോലീസിനെ സംരക്ഷിക്കാനുള്ള നടപടിയാണ് ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാകുന്നതെന്നും ജസ്റ്റിസ് നാരയണ കുറുപ്പ് കുറ്റപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News