കളമശ്ശേരി റെയില്‍ പാളത്തില്‍ വിള്ളല്‍
മറുവശത്ത് കൂടി വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്
എറണാകുളം കളമശ്ശേരിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ചെന്നൈ - ആലപ്പി എക്സ്പ്രസ് അരമണിക്കൂറോളം റെയില്‍വെ സ്റ്റേഷന് സമീപം പിടിച്ചിട്ടു.മറുവശത്ത് കൂടി വേഗത കുറച്ചാണ് ഇപ്പോഴും ട്രെയിനുകള്‍ കടത്തിവിടുന്നത്.
രാവിലെ 9.00 മണിയോടെയാണ് കളമശ്ശേരിക്കും ഇടപ്പള്ളിക്കുമിടയിലുള്ള പത്തടിപ്പാലം വട്ടേക്കുന്നത്ത് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
റെയില്‍വെ ജീവനക്കാരനായ രാജേഷ് കുമാര്‍ ചൌധരി വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയും രണ്ട് സ്റ്റേഷനുകള്‍ക്കുമിടയില്‍ ചെന്നൈ - ആലപ്പി എക്സ്പ്രസ് അരമണിക്കൂറോളം പിടിച്ചിടുകയും ചെയ്തു. പാളത്തിലെ താത്ക്കാലിക അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷമാണ് പിന്നീട് ട്രെയിന്‍ കടത്തിവിട്ടത്.
സുരക്ഷാ കാരണങ്ങള്‍ മറുവശത്തേക്കുള്ള പാളത്തിലൂടെ ട്രെയിനുകള്‍ വേഗത കുറച്ചാണ് കടത്തിവിടുന്നത്. വേഗത നിയന്ത്രണം കാരണം ചില ട്രെയിനുകള്‍ വൈകിയേക്കുമെന്നും സൂചനയുണ്ട്. അറ്റകുറ്റപണി നടത്തേണ്ട 202 പാളങ്ങളുടെ പട്ടികയില്‍ പത്തടിപ്പാലത്ത് വിള്ളല്‍ കണ്ടെത്തിയ പാളമില്ല.