പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമന അഴിമതി; സുബ്ബയ്യയെ പ്രതിയാക്കി വിജിലന്‍സ്

Update: 2018-05-27 03:12 GMT
Editor : Ubaid

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ പി അനില്‍കുമാറും അടക്കമുള്ളവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു

Full View

പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ എസ് സുബ്ബയ്യയെ പ്രതിയാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ പി അനില്‍കുമാറും അടക്കമുള്ളവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

വിജിലന്‍സ് തിരുവനന്തപുരം ജില്ലാ വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ ഈ വിഭാഗമാണ് പരിശോധിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നത് അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News