സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ പോലീസുകാരന്‍ ലാത്തി കൊണ്ടടിക്കുന്ന ദൃശ്യം പുറത്ത്

Update: 2018-05-27 15:10 GMT
Editor : Ubaid

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏ ആര്‍ ക്യാമ്പിലെ പോലീസുകാരനാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന.

Full View

കാസര്‍കോട് ഉപ്പളയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ പോലീസുകാരന്‍ ലാത്തി കൊണ്ടടിക്കുന്ന ദൃശ്യം പുറത്തായി. കഴിഞ്ഞ ദിവസം വൈകിട്ട് ഉപ്പള ടൌണില്‍ വെച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് പിറകിലുണ്ടായിരുന്ന യുവാവിനെ പോലീസുകാരന്‍ ലാത്തികൊണ്ടടിക്കുന്ന ദൃശ്യമാണ് പുറത്തായത്. സംഭവത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവി ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.

Advertising
Advertising

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏ ആര്‍ ക്യാമ്പിലെ പോലീസുകാരനാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന. സംഭവത്തെ കുറിച്ച് മഞ്ചേശ്വരം എസ് ഐ പ്രമോദ് ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരന്‍ ഇരുചക്ര വാഹന യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തിരക്കേറിയ റോഡിലാണ് സംഭവം. പൊലീസുകാരന്‍ ലാത്തികൊണ്ട് അടിക്കുമ്പോള്‍ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നെങ്കില്‍ ഒരു ദുരന്തം സംഭവിക്കുമായിരുന്നെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ഇതിനിടെ സംഭവത്തിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും പരാതിയുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News