വിപിആര്‍; പ്രതിസന്ധികളില്‍ ആര്‍എസ്പിക്ക് കരുത്തേകിയ നേതാവ്

Update: 2018-05-27 07:27 GMT
വിപിആര്‍; പ്രതിസന്ധികളില്‍ ആര്‍എസ്പിക്ക് കരുത്തേകിയ നേതാവ്

സ്ഥാപക നേതാക്കളടക്കം പാര്‍ട്ടി പിളർത്തിയപ്പാഴും ആര്‍എസ്‍പിയെ നയിച്ചത് വിപിആറിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു.

Full View

പ്രതിസന്ധിഘട്ടങ്ങളിൽ ആര്‍എസ്പിക്ക് കേരളത്തിൽ നിലനിൽപ്പുണ്ടാക്കിയ നേതാവായിരുന്നു വി പി രാമകൃഷ്ണ പിള്ള എന്ന വിപിആര്‍. സ്ഥാപക നേതാക്കളടക്കം പാര്‍ട്ടി പിളർത്തിയപ്പാഴും ആര്‍എസ്‍പിയെ നയിച്ചത് വിപിആറിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു. 2013ലെ ആലപ്പുഴ സമ്മേളനത്തോടെയാണ് വിപിആര്‍ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി തുടങ്ങിയത്.

1931 നവംബർ 12ന് കൊല്ലം ജില്ലയിലെ അഷ്ടമുടിയിലാണ് വി പി രാമകൃഷ്ണ പിള്ള എന്ന വിപിആര്‍ ജനിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന വിപിആര്‍ കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. ടി കെ ദിവാകരനും ശ്രീകണ്ഠന്‍ നായരും ചേർന്ന് ആര്‍എസ്പിക്ക് രൂപം നൽകിയപ്പോൾ വിപിആര്‍ ആര്‍എസ്പിയുടെ ഭാഗമായി. 1987ൽ ഇരവിപുരത്ത് നിന്നാണ് വിപിആര്‍ ആദ്യമായി നിയമസഭയിൽ എത്തിയത്. 1996 ഇരവിപുരത്ത് നിന്ന് ജയിച്ച് നായനാർ മന്ത്രി സഭയിൽ അംഗമായി. ജലവിഭവ വകുപ്പ് ആയിരുന്നു വിപിആര്‍ കൈകാര്യം ചെയ്തത്.

Advertising
Advertising

ആര്‍എസ്പിയുടെ തൊഴിലാളി സംഘടന രൂപം കൊണ്ടതിന്റെ പിന്നിലും വിപിആര്‍ ആയിരുന്നു. മുന്നോട്ടുള്ള വർഷങ്ങളിൽ ആര്‍എസ്പി എന്ന രാഷ്ട്രീയ പാർട്ടിയുടെ പിളർപ്പുകൾ പല തവണ കണ്ടെങ്കിലും വിപിആര്‍ ഔദ്യോഗിക ആര്‍എസ്പിക്ക് എന്നും കരുത്ത് നൽകി. ശ്രീകണ്ണന്‍ നായരടക്കം പാർട്ടി പിളർത്തിയപ്പോഴും ആര്‍എസ്പി പിടിച്ച് നിന്നത് വിപിആര്‍ എന്ന രാഷ്ട്രീയതന്ത്രജ്ഞന്റെ കരുനീക്കങ്ങളിലൂടെ ആയിരുന്നു. ഒടുവിൽ ബേബി ജോൺ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിന് പോയ വിപിആറിനെ സ്വന്തം പാർട്ടി തന്നെ തള്ളിപ്പറയുന്നത് കേരള രാഷ്ട്രീയം കാണേണ്ടിവന്നു.

2013ൽ ആലപ്പുഴയിൽ നടന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തോടെയാണ് വിപിആര്‍ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ടുമാറിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ വിരിആര്‍ പിന്നീടൊരിക്കലും കരുത്തനായ നേതാവ് എന്ന നിലയിൽ ആര്‍എസ്പിയില്‍ തിരിച്ച് വന്നില്ല.

Tags:    

Similar News