നടി ആക്രമിക്കപ്പെട്ട കേസ്: തനിക്കെതിരായ പ്രചരണത്തിനെതിരെ ദിലീപ് പരാതി നല്‍കി

Update: 2018-05-27 10:02 GMT
നടി ആക്രമിക്കപ്പെട്ട കേസ്: തനിക്കെതിരായ പ്രചരണത്തിനെതിരെ ദിലീപ് പരാതി നല്‍കി

നടിയെ ആക്രമിച്ച കേസുമായി തന്നെ ബന്ധപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാണ് ദിലീപിന്റെ ആവശ്യം.

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. സമൂഹ മാധ്യമങ്ങളില്‍ വ്യാപക ദുഷ്‍പ്രചരണം നടന്നു. തന്നെ ചോദ്യംചെയ്താല്‍ സത്യം പുറത്തുവരുമെന്ന തരത്തില്‍ നടന്ന പ്രചരണം വേദനിപ്പിച്ചു. കേസുമായി തന്നെ ബന്ധപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാണ് ദിലീപിന്റെ ആവശ്യം.

Tags:    

Similar News