വ്യത്യസ്തനായി പിസി ജോര്‍ജ്ജ് ; ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം ചെയ്തു

Update: 2018-05-27 03:52 GMT
Editor : admin
വ്യത്യസ്തനായി പിസി ജോര്‍ജ്ജ് ; ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം ചെയ്തു

അനായാസം ബസ് ഓടിച്ച പിസി ആകപ്പാടെ ബുദ്ധിമുട്ടിയത്,ബസില്‍ നിന്നും താഴയിറങ്ങാനാണ്. അവസാനം കസേര എത്തിച്ചാണ് പിസിയെ താഴെയിറക്കിയത്

ജനപ്രതിനിധികളില്‍ എന്നും വ്യത്യസ്ഥനാണ് പിസി ജോര്‍ജ്ജ്. തോക്കെടുത്തും ചീത്തവിളിച്ചുമൊക്കെ ശ്രദ്ധനേടിയ പിസി ഇത്തവണ വ്യത്യസ്ഥനായത് സ്വന്തം മണ്ഡലത്തില്‍ ബസ് ഓടിച്ചാണ്.ഇതൊക്കെ എന്ത്... എന്ന മട്ടിലായിരുന്നു പിസിയുടെ ബസ് ഓടിക്കല്‍. തന്റെ പ്രയത്നം കൊണ്ട് ലഭിച്ച റോഡിന്റെ ഉദ്ഘാടനം വ്യത്യസ്ഥമാക്കാന്‍ ഇതല്ലാതെ പിസി മറ്റൊരു മാര്‍ഗ്ഗവും കണ്ടില്ല. അണിയിച്ചൊരുക്കിയ ബസ്സില്‍ യാത്രക്കാരെ സാക്ഷിയാക്കി സിനിമ സ്റ്റൈലില്‍ തന്നെ പിസി ഡ്രൈവിംഗ് സീറ്റില്‍ കയറി. പിന്നെ സ്റ്റാര്‍ട്ട് ചെയ്ത് കരഘോഷങ്ങള്‍ക്കിടയിലൂടെ അല്പദൂരം ബസ് ഓടിച്ചു.

Full View

അനായാസം ബസ് ഓടിച്ച പിസി ആകപ്പാടെ ബുദ്ധിമുട്ടിയത്,ബസില്‍ നിന്നും താഴയിറങ്ങാനാണ്. അവസാനം കസേര എത്തിച്ചാണ് പിസിയെ താഴെയിറക്കിയത്. എരുമേലി എട്ടാം വാര്‍ഡില്‍ തകര്‍ന്ന് കിടന്ന റോഡാണ് പിസിയുടെ ഇടപെടല്‍ കൊണ്ട് നവീകരിച്ചത്. എന്തായാലും ആരും നടക്കാത്ത വഴിയിലൂടെ നടക്കുന്ന പിസി ഇത്തവണയും അതിന് മാറ്റമൊന്നും വരുത്തിയില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News