കടല്‍ക്ഷോഭം രൂക്ഷം; അതീവ ജാഗ്രതാനിര്‍ദേശം

Update: 2018-05-27 07:19 GMT
Editor : Sithara
കടല്‍ക്ഷോഭം രൂക്ഷം; അതീവ ജാഗ്രതാനിര്‍ദേശം

100 മീറ്റര്‍ പരിധിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോക‌ണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി‍.

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. 100 മീറ്റര്‍ പരിധിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോക‌ണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി‍.

തിരുവനന്തപുരം തീരത്തും ആലപ്പുഴയില്‍ ആറാട്ടുപ്പുഴ, തുമ്പോളി, അമ്പലപ്പുഴ, പുറക്കാട് എന്നിവിടങ്ങളിലും കടല്‍ക്ഷോഭമുണ്ടായി. കൊച്ചി എടവനക്കാട് വീടുകള്‍ ഒഴിപ്പിച്ചു.

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി, കാപ്പാട്, കപ്പക്കല്ല്, തിക്കോടി എന്നിവിടങ്ങളിലാണ് ‍ കടല്‍ക്ഷോഭം ഉണ്ടായത്. കാപ്പാട് തൂവപ്പാറയിലും പൊയില്‍ക്കാവിലും തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വടകര, മുകച്ചേരി, ആവിക്കൽ, അഴിത്തല,ക ടലുണ്ടി ഭാഗത്ത് ശക്തമായ കടൽ കയറ്റമുണ്ടായി. കോതി അഴിമുഖത്തും കടൽവെള്ളം കല്ലായി പുഴയിലേക്ക് അടിച്ചു കയറി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News