സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Update: 2018-05-27 06:32 GMT
സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. രാവിലെ വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയാണ്. റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം രാഷ്ട്രീയ റിപ്പോര്‍‌ട്ടും പ്രതിനിധികള്‍ക്ക് മുന്നിലെത്തും. നാല് മണിക്ക് ശേഷമാണ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

Advertising
Advertising

അക്രമരാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ജനാധിപത്യപരമായ രീതിയില്‍ ആക്രമണങ്ങളെ പ്രതിരോധിക്കും. പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലനമുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും യെച്ചൂരി സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.

577 രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നുള്ള ദീപശിഖ ജാഥയും കൊടിമര പതാകാ ജാഥകളും തേക്കിൻകാട് മൈതാനിയിൽ ഇന്നലെയാണ് സമ്മേളിച്ചത്. പിണറായി വിജയൻ പൊതുസമ്മേളന നഗരിയിൽ സ്ഥാപിച്ച ദീപത്തിലേക്ക് അഗ്നി പകർന്നു. 567 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Tags:    

Similar News