മൂന്നാം തവണയും വിവരം നല്‍കേണ്ടി വരുന്നത് റേഷന്‍ കാര്‍ഡ് ഉടമകളെ വലയ്ക്കുന്നു

Update: 2018-05-28 22:08 GMT
മൂന്നാം തവണയും വിവരം നല്‍കേണ്ടി വരുന്നത് റേഷന്‍ കാര്‍ഡ് ഉടമകളെ വലയ്ക്കുന്നു

പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ വിവരങ്ങള്‍ വീണ്ടും നല്‍കണമെന്ന പൊതുവിതരണ വകുപ്പിന്‍റെ അറിയിപ്പില്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ വിതരണക്കാര്‍ക്കും പ്രതിഷേധം. പുതിയ കാര്‍ഡിനായി ഒന്നര വര്‍ഷം മുന്‍പ് നല്‍കിയ വിവരങ്ങളെ കൂടാതെ അംഗങ്ങളുടെ പേരും ആധാര്‍ നമ്പറും കൂടി നല്‍കണമെന്നാണ് അറിയിപ്പ്.

Full View

പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ വിവരങ്ങള്‍ വീണ്ടും നല്‍കണമെന്ന പൊതുവിതരണ വകുപ്പിന്‍റെ അറിയിപ്പില്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ വിതരണക്കാര്‍ക്കും പ്രതിഷേധം. പുതിയ കാര്‍ഡിനായി ഒന്നര വര്‍ഷം മുന്‍പ് നല്‍കിയ വിവരങ്ങളെ കൂടാതെ അംഗങ്ങളുടെ പേരും ആധാര്‍ നമ്പറും കൂടി നല്‍കണമെന്നാണ് അറിയിപ്പ്. റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഇത് മൂന്നാം തവണയാണ് കാര്‍ഡുടമകള്‍ വിവരങ്ങള്‍ നല്‍കുന്നത്.

Advertising
Advertising

പുതിയ റേഷന്‍ കാര്‍ഡിനായി പൊതുവിതരണ വകുപ്പ് കഴിഞ്ഞ ജനുവരിയിലാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. കാര്‍ഡുടമകള്‍ വിശദമായ അപേക്ഷയും ഫോട്ടോയും നല്‍കി. റേഷനിങ് ഇന്‍സ്പെക്ടര്‍ വിവരങ്ങള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് പുതിയ കാര്‍ഡിനായി കാത്തിരിക്കുമ്പോഴാണ് അടുത്ത നിര്‍ദേശം വന്നത്. കുടുംബാംഗങ്ങളുടെ പേര്, ആധാര്‍ നമ്പര്‍, നിലവിലെ കാര്‍ഡ് നമ്പര്‍ എന്നിവ ജൂലൈ 30 നകം നല്‍കണമെന്നാണ് നിര്‍ദേശം. റേഷന്‍ കാര്‍ഡിന്‍റെ പേരില്‍ തങ്ങളെ നെട്ടോട്ടമോടിക്കുന്നുവെന്നാണ് കാര്‍ഡുടമകളുടെ പരാതി.

ഇടക്കിടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് പുതിയ റേഷന്‍ കാര്‍ഡിനുള്ള നടപടികള്‍ സങ്കീര്‍ണമാക്കുന്നതില്‍ റേഷന്‍കടയുടമകളും പ്രതിഷേധത്തിലാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുവിതരണ സന്പ്രദായം കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനാണ് പുതിയ വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പൊതുവിതരണ വകുപ്പ് നല്‍കുന്ന വിശദീകരണം.

Tags:    

Similar News