ക്ഷേമപെന്‍ഷന്‍: അനര്‍ഹരെ ഒഴിവാക്കാന്‍ സമിതി

Update: 2018-05-28 04:15 GMT
Editor : Sithara
ക്ഷേമപെന്‍ഷന്‍: അനര്‍ഹരെ ഒഴിവാക്കാന്‍ സമിതി
Advertising

മൂന്ന് മാസത്തിനുളളിൽ പെൻഷൻകാരുടെ സമഗ്രപട്ടിക തയ്യാറാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

Full View

ക്ഷേമപെൻഷൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കുന്നു. പെൻഷൻ പട്ടികയിൽ നിന്ന് അനർഹരെ ഒഴിവാക്കുകയാണ് സമിതിയുടെ ചുമതല. മൂന്ന് മാസത്തിനുളളിൽ പെൻഷൻകാരുടെ സമഗ്രപട്ടിക തയ്യാറാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

സർക്കാറിൻറ പുതിയ ഉത്തരവ് പ്രകാരം വികലാംഗർ, സ്വന്തം പണം കൊണ്ട് പെൻഷൻ നൽകുന്ന ക്ഷേമനിധി അംഗങ്ങൾ എന്നിവരൊഴികെയുളളവർക്ക് ഒരു പെൻഷനെ അർഹതയുളളു. എന്നാൽ ഒട്ടേറെ പേർ ഇപ്പോൾ രണ്ടും മൂന്നും പെൻഷൻ വാങ്ങുന്നുണ്ട്. ഇത്തരം അപാകതകൾ പരിഹരിച്ച് സമഗ്രപെൻഷൻ പട്ടിക തയ്യാറാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. പെൻഷൻ പട്ടികയിലെ അനർഹരെ കണ്ടെത്തി ഒഴിവാക്കാനായി പ്രത്യേക സമിതിയും രൂപീകരിക്കും.

സംസ്ഥാനത്ത് പെൻഷൻ വാങ്ങുന്ന വ്യക്തി കേന്ദ്രത്തിൻറ സാമൂഹ്യസുരക്ഷ പെൻഷനും വാങ്ങുന്നുണ്ടെങ്കിൽ രണ്ടാമത്തെ പെൻഷനിൽ കേന്ദ്രവിഹിതം മാത്രമേ ഇനി ലഭിക്കു. ഉദാഹരണത്തിന് ദേശീയ വയോജന പെൻഷനിൽ കേന്ദ്രത്തിൻറ വിഹിതം 300രൂപയാണ്. സംസ്ഥാനത്തെ പെൻഷനായി 1000 രൂപ വാങ്ങുന്ന വ്യക്തിക്ക് ഈ പെൻഷനും കിട്ടുന്നുണ്ടെങ്കിൽ അതിലെ കേന്ദ്രവിഹിതമായ 300 രൂപക്ക് മാത്രമേ ഇനി അർഹതയുണ്ടാവൂ. അനർഹരായവരും പട്ടികയിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയതിനാൽ കർഷക പെൻഷൻ തുക പൂർണ്ണമായും വിതരണം ചെയ്യുന്നത് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ഇവർക്ക് ഓണത്തിന് 1000 രൂപ അനുവദിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News