മാധ്യമങ്ങള്‍ക്ക് നിലപാടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംവാദത്തില്‍ വിമര്‍ശം

Update: 2018-05-28 13:08 GMT
മാധ്യമങ്ങള്‍ക്ക് നിലപാടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംവാദത്തില്‍ വിമര്‍ശം

സമാധാനത്തിനും മാനവികതക്കും മാധ്യമങ്ങളുടെ പങ്ക് എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‍ലാമിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Full View

മാധ്യമപ്രവര്‍ത്തനരംഗത്തെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്ത് കോഴിക്കോട് സെമിനാര്‍ നടന്നു. സമാധാനത്തിനും മാനവികതക്കും മാധ്യമങ്ങളുടെ പങ്ക് എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‍ലാമിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

സമൂഹത്തിലുണ്ടാകുന്ന അപചയമാണ് മാധ്യമങ്ങളിലും പ്രതിഫലിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ ചെറുത്തുതോല്‍പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി എംകെ മുഹമ്മദാലി പറഞ്ഞു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, മാധ്യമ പ്രവര്‍ത്തകരായ സി ദാവൂദ്, എന്‍പി രാജേന്ദ്രന്‍, എന്‍പി ചെക്കുട്ടി, എ സജീവന്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.

Tags:    

Similar News