ആദിവാസികളുടെ പോഷകാഹാരക്കുറവ്: വീഴ്ച സംഭവിച്ചതായി കെകെ ശൈലജ

Update: 2018-05-28 13:48 GMT
ആദിവാസികളുടെ പോഷകാഹാരക്കുറവ്: വീഴ്ച സംഭവിച്ചതായി കെകെ ശൈലജ

അട്ടപ്പാടിയിലെ ആദിവാസികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

Full View

അട്ടപ്പാടിയിലെ ആദിവാസികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശിശുമരണം നടന്ന അട്ടപ്പാടിയിലെ ഊരുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ
പ്രതികരണം.

കഴിഞ്ഞദിവസം മണികണ്ഠന്‍ എന്ന വിദ്യാര്‍ഥി മരിച്ച ഷോളയൂരിലെ സ്വര്‍ണപ്പിരിവ് ഊരാണ് മന്ത്രി കെകെ ശൈലജ സന്ദര്‍ശിച്ചത്. ഷോളയൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും മന്ത്രിയെത്തി. പദ്ധതി നടത്തിപ്പിലെ പോരായ്മയാണ് അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് മന്ത്രി പറഞ്ഞു. പോഷകാഹാരം എത്തിക്കുന്നതിനായി നടപ്പിലാക്കിയ സാമൂഹിക അടുക്കളകള്‍ പലയിടത്തും നിന്നു പോയിട്ടുണ്ട് . അവിടങ്ങളില്‍ പദ്ധതി ഉടന്‍ പുനരാംരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ആരോഗ്യവകുപ്പിലെയും സാമൂഹ്യനീതിവകുപ്പിലെയും ഉദ്യോഗസ്ഥരുമായി കെകെ ശൈലജ ചര്‍ച്ച നടത്തി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News