അന്വേഷണം സിനിമാ മേഖലയിലേക്ക് ; കാവ്യമാധവന്റെ സ്ഥാപനത്തില്‍ പരിശോധന നടത്തി

Update: 2018-05-28 21:30 GMT
Editor : admin
അന്വേഷണം സിനിമാ മേഖലയിലേക്ക് ; കാവ്യമാധവന്റെ സ്ഥാപനത്തില്‍ പരിശോധന നടത്തി
Advertising

കാക്കനാടുള്ള കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലാണ് ഇന്നലെ പരിശോധന നടത്തി. നടിയെ അക്രമിച്ച് ഒളിവില്‍ കഴിയുന്ന സമയത്ത് ഈ സ്ഥാപനത്തില്‍ എത്തിയെന്ന പള്‍സര്‍ സുനിയുടെ ....

നടിയെ അക്രമിച്ച കേസിലെ അന്വേഷണം സിനിമാ മേഖലയിലെ കൂടൂതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. നടി കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ സ്ഥാപനത്തില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. രണ്ട് വര്‍ഷം മുന്പ് പള്‍സര്‍ സുനി മറ്റൊരു നടിയെ പീഡിപ്പിച്ച സംഭവത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

നടിയെ അക്രമിച്ചതിന് പിന്നില്‍ സിനിമ മേഖലയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് ദിലീപിനേയും നാദിര്‍ഷയെയും ചോദ്യം ചെയ്തതിന്റെ പശ്ചാതലത്തിലാണ് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നത്. കാക്കനാടുള്ള കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലാണ് ഇന്നലെ പരിശോധന നടത്തി. നടിയെ അക്രമിച്ച് ഒളിവില്‍ കഴിയുന്ന സമയത്ത് ഈ സ്ഥാപനത്തില്‍ എത്തിയെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നടിയെ അക്രമിച്ചതിന് സമാനമായി മലയാള സിനിമയിലെ മറ്റൊരു യുവ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.നടി പരാതി നല്‍കാത്തതിനാല്‍ സ്വമേധയ കേസെടുത്താവും അന്വേഷണം നടത്തുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News