പിണറായി മുണ്ടുടുത്ത ഇബ്‌ലീസ്‌, കേന്ദ്രം ഭരിക്കുന്നത് കോട്ടിട്ട ഇബ്‌ലീസ്‌; എം.എം ഹസന്‍ 

Update: 2018-05-28 20:39 GMT
പിണറായി മുണ്ടുടുത്ത ഇബ്‌ലീസ്‌, കേന്ദ്രം ഭരിക്കുന്നത് കോട്ടിട്ട ഇബ്‌ലീസ്‌; എം.എം ഹസന്‍ 

വേങ്ങര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്‍വെന്‍ഷനിടെയാണ് ഹസന്‍റെ പ്രതികരണം

കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മുണ്ടുടുത്ത ഇബ്‌ലീസാണെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍ എം എം ഹസന്‍.വേങ്ങര ഊരകത്ത് നടന്ന യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടച്ചോന്‍റെ നാട് ഇബ്‌ലീസിന്റെ നാടാക്കിയ ഭരണമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഊരകത്ത് നടന്ന യുഡിഎഫിന്‍റെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പിണറായി വിജയനെ പരിഹസിച്ചുള്ള എം എം ഹസന്‍റെ പ്രസംഗം. അഴിമതി രക്ഷാ യാത്ര നടത്താന്‍ പോകുന്ന ബിജെപി ജനങ്ങളെ പരിഹസിക്കുകയാണ്. അഴിമതിയിലും അക്രമത്തിലും ബിജെപി സിപിഎമ്മിനോട് മല്‍സരിക്കുകയാണെന്നും ഹസന്‍ ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Full View
Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News