തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഉമ്മന്‍ചാണ്ടി

Update: 2018-05-28 09:35 GMT
Editor : Sithara
തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഉമ്മന്‍ചാണ്ടി
Advertising

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജി ജോസഫ് നടത്തുന്ന നിരാഹാര സമരത്തിന്റെ വേദിയിലായിരുന്നു പിണറായി വിജയനെതിരെ ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശം

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജി ജോസഫ് നടത്തുന്ന നിരാഹാര സമരത്തിന്റെ വേദിയിലായിരുന്നു പിണറായി വിജയനെതിരെ ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശം. എന്നാല്‍ പ്രസംഗത്തിലോ മാധ്യമങ്ങളോടുള്ള പ്രതികരണത്തിലോ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

Full View

യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി അദ്ധ്യക്ഷന്‍ സജി ജോസഫ് നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തെ അഭിവാദ്യം ചെയ്യാന്‍ കുട്ടനാട് പൂപ്പള്ളിയിലെത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചത്.
മുഖ്യമന്ത്രി മൌനം വെടിയണമെന്നും തന്‍റെ മന്ത്രിസഭയിലെ അംഗത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളുടെ കാര്യം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട ഉമ്മന്‍ചാണ്ടി പക്ഷേ തോമസ് ചാണ്ടി രാജിവെക്കണമെന്നോ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നോ പ്രസംഗത്തില്‍ എവിടെയും ആവശ്യപ്പെട്ടില്ല. പിന്നീട് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും രാജിയാവശ്യം ഉന്നയിക്കാന്‍ തയ്യാറായില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായതെന്ന് ആരോപിക്കപ്പെടുന്ന നികുതിയിളവ് നല്‍കല്‍ ഉള്‍പ്പെടെ എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News