അയ്യപ്പദര്‍ശകര്‍ക്ക് ഒഴിവാക്കാനാകാത്ത ഭസ്മകുളത്തിലെ കുളി

Update: 2018-05-28 03:53 GMT
Editor : Subin
അയ്യപ്പദര്‍ശകര്‍ക്ക് ഒഴിവാക്കാനാകാത്ത ഭസ്മകുളത്തിലെ കുളി

ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതോടെ തുടര്‍ച്ചയായി ഭസ്മ കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നു.

ശബരിമലയില്‍ അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന മിക്ക തീര്‍ത്ഥാടകരും കുളിക്കുക ഭസ്മ കുളത്തിലാണ്.
പ്രതിദിനം ആയിരക്കണക്കിന് ഭക്തരാണ് ഭസ്മ കുളത്തിലെത്തുന്നത്. സന്നിധാനത്തോട് ചേര്‍ന്ന് തന്നെയാണ് ഭസ്മ കുളം. അയ്യപ്പദര്‍ശനവും കഴിഞ്ഞ് മടങ്ങാനൊരുങ്ങുന്ന മിക്ക തീര്‍ത്ഥാടകരും ഇവിടെയെത്തി ദേഹശുദ്ധി വരുത്തുന്നു.

പമ്പാനദിയോളം പുണ്യതീര്‍ത്ഥമാണ് ഭസ്മ കുളത്തിലെ വെള്ളത്തിനുമെന്നാണ് ഐതിഹ്യം. ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതോടെ തുടര്‍ച്ചയായി ഭസ്മ കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നു.

മുന്‍പ് ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ കുളത്തില്‍ ഭസ്മം കലക്കലും വസ്ത്രമുപേക്ഷിക്കലും പതിവാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ അതിനെല്ലാം കര്‍ശന നിരോധനമാണിവിടെ. അടിഭാഗം സിമന്റ് വിരിച്ച ഭസ്മ കുളത്തിലെ വെള്ളം ഭക്തരുടെ തിരക്കിനനുസരിച്ച് മുഴുവനും വറ്റിച്ച് വൃത്തിയാക്കുന്നതും ഇവിടെ പതിവാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News