എകെജി എന്താ പടച്ചോനായിരുന്നോ? ബല്‍റാമിനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

Update: 2018-05-28 08:42 GMT
എകെജി എന്താ പടച്ചോനായിരുന്നോ? ബല്‍റാമിനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

എകെജിക്കെതിരെ വിവാദ പരാര്‍ശം നടത്തിയ വി ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്.

എകെജിക്കെതിരെ വിവാദ പരാര്‍ശം നടത്തിയ വി ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. എകെജി വിമർശനാതീതനാണെന്നും ബൽറാമിന്‍റെ വിമർശനം മഹാഅപരാധമാണെന്നുമൊക്കെ പറയുന്നതിനോട് യോജിപ്പില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോട് പോലും വിയോജിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണിത്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൻറെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാൽ എകെജിയെ വിമർശിച്ചാൽ ആപ്പീസ് തല്ലിപ്പൊളിക്കുന്നതും ഉപരോധമേർപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Advertising
Advertising

ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസകനായ കിങ് ജോങ്ങിനെ മാതൃകാപുരുഷനായി വാഴ്ത്തുന്നവർക്കെന്താണ് സഹിഷ്ണുതയെക്കുറിച്ച് പറയാനുള്ളത്? യേശുദേവനേയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനേയും വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ എകെജിയെപ്പററി മിണ്ടാൻ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മരണാനന്തരം മഹാന്മാരുടെ സ്വകാര്യ ജീവിതം ചർച്ചാവിഷയമാവുന്നത് ഇതാദ്യമല്ല. മാർക്സിൻറെ സ്വകാര്യ ജീവിതം തന്നെ വലിയ ചർച്ചയായതുമാണ്. ഗാന്ധിജിയുടേയും നെഹ്രുവിൻറേയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാരന്മാരും മാധ്യമപ്രവർത്തകരുമൊക്കെ പല തവണ ചർച്ചാ വിഷയമാക്കിയിട്ടുമുണ്ട്. നാട് മുഴുവൻ ഇല്ലാത്ത അസഹിഷ്ണുതയുടെ പേരിൽ തുള്ളുന്നവരാണ് ഇപ്പോൾ ഇതും പൊക്കിപ്പിടിച്ച് ചാടുന്നത്. എകെജിയുടെ മഹത്വം ഒരാളുടെ പ്രസ്താവനകൊണ്ട് ഇല്ലാതായിപോകുന്നതാണെങ്കിൽ അത് അത്ര വലിയ മഹത്വമല്ലെന്നും സുരേന്ദ്രന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Full View
Tags:    

Similar News