കൊറിയന്‍ സോളാര്‍ ചിത്രം കേരളത്തിന്റേതാക്കി എംഎം മണി; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Update: 2018-05-29 14:48 GMT
Editor : Muhsina
കൊറിയന്‍ സോളാര്‍ ചിത്രം കേരളത്തിന്റേതാക്കി എംഎം മണി; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് കേരളത്തില്‍ പ്രവര്‍ത്തനസജ്ജമാകുന്നതായി കാണിച്ചായിരുന്നു കൊറിയയിലെ സോളാര്‍ പ്ലാന്റിന്റെ ചിത്രത്തോടൊപ്പമുള്ള മണിയുടെ ട്വീറ്റ്..

കൊറിയന്‍ സോളാര്‍ ചിത്രം കേരളത്തിന്റേതെന്ന പേരില്‍ ട്വീറ്റ് ചെയ്ത എംഎം മണിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് കേരളത്തില്‍ പ്രവര്‍ത്തനസജ്ജമാകുന്നതായി കാണിച്ചായിരുന്നു കൊറിയയിലെ സോളാര്‍ പ്ലാന്റിന്റെ ചിത്രത്തോടൊപ്പമുള്ള മണിയുടെ ട്വീറ്റ്.

''ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് കേരളത്തിലെ വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഒരുങ്ങിക്കഴിഞ്ഞു." എംഎം മണി ട്വിറ്ററില്‍ കുറിച്ചു.

Advertising
Advertising

എന്നാല്‍ ഗൂഗിള്‍ ഇമേജ് സര്‍ച്ചില്‍ നിന്നും ചിത്രം ദക്ഷിണ കൊറിയയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി. കൊറിയയിലെ ഓടെ റിസര്‍വോയിര്‍ ഓഫ് സന്‍ഗ്ജു സിറ്റിയിലുള്ള എല്‍ജി സിഎന്‍എസ് ഫ്‌ളോട്ടിങ് സോളാര്‍ പവര്‍ പ്ലാന്റിന്റെ ചിത്രമാണിതെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിവരം. ഇതിന്റെ നിര്‍മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ ചിത്രമുണ്ട്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ മണിക്കെതിരെ വ്യാപക വിമര്‍ശമുയര്‍ന്നു. ‘ദക്ഷിണ കൊറിയ കേരളത്തിന്റെ ഭാഗമാകാത്തിടത്തോളം കാലം ഇതൊക്കെ വ്യാജമാണെന്ന്’ ചിലര്‍ പരിഹസിച്ചു. പ്രചരണം വ്യാപകമായതോടെ തിരുത്തുമായി വൈദ്യുതി മന്ത്രി തന്നെ രംഗത്തെത്തി. ട്വീറ്റിനൊപ്പം നല്‍കിയ ചിത്രം സാദൃശ്യതക്ക് വേണ്ടി ഉപയോഗിച്ചതാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News