ചെല്ലാനത്തെ കുട്ടികളുടെ പഠിപ്പ് മുടങ്ങി; കുട്ടികള്‍ ക്ലാസ്സിലെത്തുന്നില്ല

Update: 2018-05-29 04:55 GMT
Editor : Muhsina
ചെല്ലാനത്തെ കുട്ടികളുടെ പഠിപ്പ് മുടങ്ങി; കുട്ടികള്‍ ക്ലാസ്സിലെത്തുന്നില്ല

പഠിച്ചിരുന്ന ക്ലാസ്സ് മുറികള്‍ പല കുട്ടികള്‍ക്കുമിപ്പോള്‍ അന്തിയുറങ്ങാനുള്ള ഇടമാണ്. പത്താം ക്ലാസ്സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന നൂറ്റമ്പതോളം കുട്ടികള്‍ ദുരന്തത്തിന്റെ ഭീതിയില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല. അവരുടെ ഭാവിയും..

ചെല്ലാനത്തെ ദുരിതാശ്വാസ ക്യാന്പായ സെന്റെ് മേരീസ് സ്കൂളില്‍ അദ്ധ്യായനം മുടങ്ങിയിരിക്കുകയാണിപ്പോള്‍. പഠിച്ചിരുന്ന ക്ലാസ്സ് മുറികള്‍ പല കുട്ടികള്‍ക്കുമിപ്പോള്‍ അന്തിയുറങ്ങാനുള്ള ഇടമാണ്. പത്താം ക്ലാസ്സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന നൂറ്റമ്പതോളം കുട്ടികള്‍ ദുരന്തത്തിന്റെ ഭീതിയില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല.

Advertising
Advertising

Full View

അവരുടെ ഭാവിയും ആശങ്കയിലാണ്. ചെല്ലാനം സെന്റെ് മേരിസ് സ്കൂളിലെ ഒഴിഞ്ഞ ക്ലാസ്സുകളിലൊന്നില്‍ കുട്ടികള്‍ പഠനത്തിലാണ്. കൂട്ടത്തിലൊരാള്‍ക്ക് മാത്രം യൂണിഫോമില്ല. ചെന്ന് കാര്യം തിരക്കി.

നിസയെപ്പോലെ ധാരാളം കുട്ടികള്‍ ഉള്ളില്‍ ഭീതിയുമായി പുറമെ ചിരിച്ച് നടപ്പുണ്ട്. അവരുടെ ഉള്ളില്‍ ഭാവിയെ കുറിച്ചും തങ്ങളുടെ വീടിനെ കുറിച്ചുമെല്ലാം ആശങ്കകള്‍ മാത്രം. പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് വേണ്ടി അധ്യാപകര്‍ പ്രത്യേക ക്ലാസ്സ് ഒരുക്കിയതാണ് പക്ഷെ നിസ മിടുക്കി കുട്ടിയാണ്. നന്നായി പഠിക്കാന്‍ നല്ല ജോലി ലഭിക്കാന്‍, വീട്ടുകാര്‍ക്ക് തുണയാകാനൊക്കെ മോഹമുള്ളവര്‍. അവളെപ്പോലുള്ള നൂറ് കണക്കിന് കുട്ടികള്‍ ഇവിടുണ്ട്. അവരെ മുളയിലെ നുള്ളി കളയരുത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News