സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം; കേസ് എറണാകുളം പ്രത്യേക കോടതിയിലേക്ക് മാറ്റുന്നു

Update: 2018-05-29 03:50 GMT
Editor : Jaisy
സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം; കേസ് എറണാകുളം പ്രത്യേക കോടതിയിലേക്ക് മാറ്റുന്നു
Advertising

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിച്ച സാഹചര്യത്തിലാണ് തീരുമാനം

കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തിലെ കേസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നിന്ന് എറണാകുളം പ്രത്യേക കോടതിയിലേക്ക് മാറ്റുന്നു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. അന്ന് പ്രതിപക്ഷത്തായിരുന്ന നിലവിലെ മന്ത്രിമാരടക്കമുള്ളവരാണ് പ്രതികള്‍.

ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് നടത്തിയ സമരങ്ങളുടെ ഭാഗമായാണ് 2015- മാര്‍ച്ച് 13ന് ധനമന്ത്രിയുടെ ബജറ്റ് അവതരണം വേളയില്‍ സഭയില്‍ സംഘര്‍ഷം ഉണ്ടായത്. സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീല്‍,ഇപി ജയരാജന്‍, എംഎല്‍എമാരായിരുന്ന വി ശിവന്‍കുട്ടി,കെ അജിത്ത്,സികെ സദാശിവന്‍,കെ.കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതുവരെ കോടതിയെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ച കോടതിയിലേക്ക് കേസ് മാറ്റാന്‍ സിജെഎം കോടതി തീരുമാനിച്ചത്.നടപടി ക്രമങ്ങളും തുടങ്ങി.അതേ സമയം 2014-ല്‍ മ്യൂസിയം എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിലെ കേസ് എറണാകുളം പ്രത്യേക കോടതിയിലേക്ക് മാറ്റി.ധനമന്ത്രി തോമസ് ഐസക്ക്,സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവരാണ് പ്രതികള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News