അങ്കമാലിയില്‍ വെടിക്കെട്ടപകടം; ഒരാള്‍ മരിച്ചു, 8 പേര്‍ക്ക് പൊള്ളലേറ്റു

Update: 2018-05-29 03:42 GMT
അങ്കമാലിയില്‍ വെടിക്കെട്ടപകടം; ഒരാള്‍ മരിച്ചു, 8 പേര്‍ക്ക് പൊള്ളലേറ്റു
Advertising

മാമ്പ്ര അസീസി നഗറിലെ പള്ളിയിലാണ് അപകടമുണ്ടായത്.

അങ്കമാലി കറുകുറ്റി മാമ്പ്ര അസീസി നഗർ കപ്പേളയിൽ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്ന ക്ലബിലേക്ക് തീപടർന്നാണ് അപകടമുണ്ടായത്. 8 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.

Full View

ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് അപകടമുണ്ടായത്. മാമ്പ്ര അസീസി നഗർ കപ്പേളയിൽ രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടർന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമൺ ആണു മരിച്ചത്.

മെൽജോ പൗലോസ്, സ്റ്റെഫിൻ ജോസ്, ജസ്റ്റിൻ ജെയിംസ്, ജോയൽ ബിജു എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. കുറഞ്ഞ അളവിലുള്ള പടക്ക സാമഗ്രഹികളാണ് ക്ലബിൽ സൂക്ഷിച്ചിരുന്നത്. ഇവ ക്ലബിനോട് ചേർന്ന വഴിയിൽ വെച്ചാണ് പൊട്ടിച്ചിരുന്നത്. ഇതിനിടയിലാണ് അബദ്ധത്തിൽ, ക്ലബിനകത്ത് കുട്ടിയിട്ടിരുന്ന പടക്ക സാമഗ്രഹികളിലേക്ക് തീ പടർന്നത്. ഈ സമയം ക്ലബ് കെട്ടിടത്തിനകത്തുണ്ടായിരുന്നവരാണ് അപകടത്തിനിരയായത്.

Tags:    

Similar News