മരപ്പൊടിയില്‍ നിന്ന് വിറകുമായി അഗ്രോ ടെക് ഇന്‍ഡസ്ട്രീസ്; ഒരു പ്രവാസി വിജയഗാഥ

Update: 2018-05-29 00:33 GMT
Editor : admin
മരപ്പൊടിയില്‍ നിന്ന് വിറകുമായി അഗ്രോ ടെക് ഇന്‍ഡസ്ട്രീസ്; ഒരു പ്രവാസി വിജയഗാഥ

മരപ്പൊടിയില്‍ നിന്നുള്ള വിറകിന് സാധാരണ വിറകിനേക്കാള്‍ ഇന്ധനക്ഷമത കൂടുതലാണ്. ഒരു ടണ്‍ വിറകിന് ടാക്സ് ഉള്‍പ്പടെ 6000 രൂപയാണ് വില. ഉപയോഗിക്കാനും സൂക്ഷിച്ച് വെക്കാനും ഇവയ്ക്ക് സാധാരണ വിറകിനെ അപേക്ഷിച്ച് കൂടുതല്‍ സൌകര്യമുണ്ട്.

Full View

27 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കാസര്‍കോട് ചെമ്പിരിക്ക സ്വദേശി ദാവൂദ് സ്വന്തം നാട്ടില്‍ നടത്തിയ പരീക്ഷണമായിരുന്നു അഗ്രോ ടെക് ഇന്‍ഡസ്ട്രീസ്. മരപ്പൊടിയില്‍ നിന്നുണ്ടാക്കുന്ന വിറകാണ് പ്രധാന ഉത്പന്നം. 8 വര്‍ഷം കൊണ്ട് പ്രതിദിനം 20 ടണ്‍ വിറക് ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി വളര്‍ന്ന അഗ്രോ ടെക്കിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍‍ഡ് ഗോ കേരള.

Advertising
Advertising

20-ാം വയസ്സില്‍ പ്രവാസ ജീവിതം തുടങ്ങിയയാളാണ് കാസര്‍കോട് ചെമ്പരിക്ക സ്വദേശി ദാവൂദ്. നാട്ടിലൊരു വ്യവസായം തുടങ്ങണമെന്ന ആലോചനയാണ് ദാവൂദിനെ മരപ്പൊടി വിറകിലെത്തിച്ചത്. ഗള്‍ഫ് ജീവിതത്തിന്റെ അനുഭവങ്ങള്‍ അതിന് മുതല്‍ കൂട്ടായി. പ്രവാസി കൂട്ടായ്മക്ക് നാട്ടില്‍ വലിയ സാധ്യതയുണ്ടെന്ന് ദാവൂദ് പറയുന്നു.

മരപ്പൊടിയില്‍ നിന്നുള്ള വിറകിന് സാധാരണ വിറകിനേക്കാള്‍ ഇന്ധനക്ഷമത കൂടുതലാണ്. ഒരു ടണ്‍ വിറകിന് ടാക്സ് ഉള്‍പ്പടെ 6000 രൂപയാണ് വില. ഉപയോഗിക്കാനും സൂക്ഷിച്ച് വെക്കാനും ഇവയ്ക്ക് സാധാരണ വിറകിനെ അപേക്ഷിച്ച് കൂടുതല്‍ സൌകര്യമുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മൂന്ന് ഷിഫ്റ്റുകളിലായി 20 ജോലിക്കാരുണ്ട്. നാട്ടില്‍ പുതിയ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് ദാവൂദ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News