കോഴിക്കോട് രണ്ടു വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു

Update: 2018-05-30 06:02 GMT
Editor : Alwyn K Jose
കോഴിക്കോട് രണ്ടു വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു
Advertising

പൂളക്കടവ് റംഷാദിന്റെ മകള്‍ ഫാത്തിമ നസ്റിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

Full View

കോഴിക്കോട് പറമ്പില്‍ ബസാറില്‍ രണ്ടു വയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. പൂളക്കടവ് റംഷാദിന്റെ മകള്‍ ഫാത്തിമ നസ്റിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

ഉച്ചയോടെയായിരുന്നു സംഭവം. പൂളക്കടവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഫാത്തിമ നസ്റിനെ തെരുവു നായ ആക്രമിക്കുകയായിരുന്നു. നായ ശരീരത്തേക്ക് ചാടിയതോടെ കുട്ടി നിലത്തു വീണു. സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മുഖത്തും നെഞ്ചിനും പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു. പ്രദേശത്ത് നായ ശല്യം രൂക്ഷമായതിനാല്‍ പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News