മലബാര്‍ സിമന്റ്സ് അഴിമതിക്കേസ്: ലീഗല്‍ ഓഫീസര്‍ അറസ്റ്റില്‍

Update: 2018-05-30 17:51 GMT
Editor : Sithara
Advertising

ഫ്ലൈ ആഷ് വാങ്ങിയതില്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇളവ് നല്‍കി കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

മലബാര്‍ സിമന്‍റ്സ് അഴിമതി കേസില്‍ ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കന്പനിയിലേക്കുള്ള ഫ്ലൈ ആഷ് വിതരണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ നേരത്തെ എംഡി പത്മകുമാര്‍, ജനറല്‍ മാനേജര്‍ വേണുഗോപാല്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.

Full View

കന്പനിയിലേക്കുള്ള ഫ്ലൈ ആഷ് വിതരണവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായിയും കരാറുകാരനുമായ വിഎം രാധാകൃഷ്ണന്‍ കന്പനിക്ക് നല്‍കിയ സെക്യൂരിറ്റി തുകയായ അന്പത് ലക്ഷം രൂപ തിരിച്ചു നല്‍കിയെന്നാണ് കേസ്. കേസില്‍ ഹൈക്കോടതി പ്രകാശ് ജോസഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണ് ലീഗല്‍ ഓഫീസര്ൃ‍ പ്രകാശ് ജോസഫിന്റേത്. നേരത്തെ മുന്‍ എംഡി പത്മകുമാര്‍ , ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി വേണുഗോപാല്‍ എന്നിവരാണ് അറസ്റ്റിലായത്.

നേരത്തെ വിതരണക്കാര്‍കക്ക് സിമന്‍റ് നല്‍കിയതില്‍ സ്ഥാപനത്തിന് മൂന്ന് കോടി നഷ്ടമുണ്ടായെന്ന കേസിലാണ് മുന്‍ എംഡി പത്മകുമാര്‍ അറസ്റ്റിലായത്. ഇതേകേസില്‍ മാര്‍ക്കറ്റിങ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി വേണുഗോപാലും അറസ്റ്റിലായി. ഈ മൂന്ന് ഉദ്യോഗസ്ഥരെ കൂടാതെ കന്പനിക്ക് പുറത്തുള്ള നാല് പ്രതികള്‍ കൂടിയാണ് കേസിലുള്ളത്. വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News