മഴയില്‍ മാലിന്യക്കുളമായി കൊച്ചി നഗരം

Update: 2018-05-30 14:19 GMT
Editor : Jaisy
മഴയില്‍ മാലിന്യക്കുളമായി കൊച്ചി നഗരം
Advertising

വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് എങ്ങും.

Full View

മഴ പെയ്തതോടെ കൊച്ചി നഗരത്തിലെ മാലിന്യം നിരത്തുകളില്‍ നിരന്നു. വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് എങ്ങും. മലിനമായ വെള്ളക്കെട്ടുകളിലൂടെയാണ് വാഹനങ്ങളും പോകുന്നത്.

ഒരു മാസമായി നഗരം ചീഞ്ഞുനാറുകയാണ്. അതിനിടയിലാണ് മഴ. അതോടെ മാലിന്യം നിരത്തുകളിലേക്കായി. മഴ വെള്ളം മാലിന്യ കൂമ്പാരത്തില്‍ കെട്ടിക്കിടക്കുന്നു. നിരത്തുകളിലൂടെ ആരും നടന്നു പോകാറില്ല. ഇരുചക്ര വാഹനങ്ങളിലൂടെ പോകുന്നവരാണ് ഇതിന്റെ ദുരിതം പേറുന്നവരിലേറെയും. അറവുശാലകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വെള്ളത്തില്‍ കിടന്ന് അഴുകിത്തുടങ്ങി. മലിനമായ ഓടകളും നിറഞ്ഞു കവിഞ്ഞൊഴുകുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News