കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് ഡീ ആക്ടിവേറ്റ് ചെയ്തു

Update: 2018-05-30 14:24 GMT
Editor : Jaisy
കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് ഡീ ആക്ടിവേറ്റ് ചെയ്തു
Advertising

ദിലീപുമായുള്ള വിവാഹശേഷം കാവ്യയുടെ ഫേസ്ബുക്ക് പേജില്‍ താരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു അധികവും

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് അറസ്റ്റ് ചെയ്തതിന് പിന്നാലെ ചലച്ചിത്ര താരവും ഭാര്യയുമായ കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനരഹിതമാക്കി. ഇന്നലെ വരെ ആക്ടീവ് ആയിരുന്ന പേജ് ഇന്നാണ് അപ്രത്യക്ഷമായത്. ദിലീപുമായുള്ള വിവാഹശേഷം കാവ്യയുടെ ഫേസ്ബുക്ക് പേജില്‍ താരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു അധികവും. ദിലീപിന്റെ അറസ്റ്റോടെ അത് മൂര്‍ദ്ധാന്യവസ്ഥയിലെത്തി. ഇതായിരിക്കാം ഫേസ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ കാരണമെന്നാണ് സൂചന.

അതേസമയം കേസുമായി ബന്ധപ്പെട്ട് കാവ്യയുടെയും അമ്മ ശ്യാമളയുടെയും മൊഴി എടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ലക്ഷ്യയ്ക്ക് സമീപമുള്ള മറ്റൊരു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

സുനിക്ക് ലക്ഷ്യയില്‍ വെച്ച് പണം കൈമാറുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനി മൂന്ന് തവണ ലക്ഷ്യയില്‍ എത്തിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ആദ്യം വന്നത് കൊട്ടേഷന്‍ നടപ്പാക്കുന്നതിന് മുന്‍പായിരുന്നു. ലക്ഷ്യയില്‍ നേരത്തെ രണ്ട് തവണ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കാവ്യയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News