എ.എസ്.ഐ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു

Update: 2018-05-30 21:37 GMT
Editor : Subin
എ.എസ്.ഐ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു

കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ രാമകൃഷ്ണനാണ്(47) തൂങ്ങിമരിച്ചത്. മൃതദേഹം

എ.എസ്.ഐ പൊലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ചു.കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ രാമകൃഷ്ണനാണ്(47) തൂങ്ങിമരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Full View

ഇന്നലെ രാത്രി എട്ട് മണിക്ക് ജോലിക്ക് കയറിയ രാമകൃഷ്ണനെ ഒമ്പത് മണിക്ക്‌ശേഷമാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മറ്റ് പൊലീസുകാര്‍ ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്ത് സ്‌റ്റേഷനിലെ റെസ്റ്റ് റൂമില്‍ തൂങ്ങിമരിക്കുകയായിരുന്നു. യൂണിഫോമോടുകൂടിയാണ് മരിച്ചത്.പെരിങ്ങളം സ്വദേശിയായ രാമകൃഷ്ണന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിശീലകന്‍കൂടിയാണ്.

മൃതദേഹം സൂക്ഷിച്ച മെഡിക്കല്‍ കോളജില്‍ സിറ്റി പൊലീസ് കമ്മീഷണര്‍, ഡിസിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെത്തി. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. ശ്രീജയാണ് ഭാര്യ. ബിരുദവിദ്യാര്‍ഥിയായ ജിത്തു, പ്ലസ്ടു വിദ്യാര്‍ഥി വൈഷ്ണവ് എന്നിവരാണ് മക്കള്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News