കൊടുവള്ളിയില്‍ ലീഗിന്‍റെ രാഷ്ട്രീയവിശദീകരണ യോഗം

Update: 2018-05-30 01:33 GMT
Editor : Subin
കൊടുവള്ളിയില്‍ ലീഗിന്‍റെ രാഷ്ട്രീയവിശദീകരണ യോഗം

ജനജാഗ്രതാ യാത്രയുടെ കൊടുവള്ളിയിലെ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗവും സ്വര്‍ണക്കടത്തുകാരോ അതുമായി ബന്ധമുള്ളവരോ ആണെന്ന് മായിന്‍ഹാജി...

ജനജാഗ്രതാ യാത്രയുടെ കൊടുവള്ളിയിലെ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗവും സ്വര്‍ണക്കടത്തുകാരോ അതുമായി ബന്ധമുള്ളവരോ ആണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജി. കോടിയേരി കയറിയത് കള്ളക്കടത്തുകാരന്‍റെ കാറിലാണെന്ന് കൊടുവള്ളിയിലെ എല്ലാവര്‍ക്കുമറിയാം. കള്ളക്കടത്തുകാരെ ന്യായീകരിക്കുന്ന എം എല്‍ എമാരുടെ നിലപാട് രാജ്യവിരുദ്ധമാണെന്നന്നും മായിന്‍ ഹാജി പറഞ്ഞു. കൊടുവള്ളിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മായിന്‍ഹാജി

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News