ഡോക്ടര്‍മാരുടെ സമരം: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം

Update: 2018-05-30 21:21 GMT
ഡോക്ടര്‍മാരുടെ സമരം: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം

മനുഷ്യത്വ വിരുദ്ധമായ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നരിക്കുനി സ്വദേശി ഷംസുദ്ദീനാണ് കുത്തിയിരിപ്പ് സമരം നടത്തിയത്

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സകിട്ടാതെ എല്ലാവരും മടങ്ങിയപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം. മനുഷ്യത്വ വിരുദ്ധമായ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നരിക്കുനി സ്വദേശി ഷംസുദ്ദീനാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ചിലരും പിന്തുണയുമായി ഷുസുദ്ദീനൊപ്പം കൂടി.

Full View

പികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ നിരാശരായി മടങ്ങുന്നതായിരുന്നു സര്‍ക്കാര്‍ ആശുപത്രികളിലെ രാവിലെ മുതലുള്ള കാഴ്ച. പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായപ്പോഴായിരുന്നു കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുന്നില്‍ ഡോക്ടര്‍മാരുടെ സമരത്തിന് എതിരെ പ്രതിഷേധവുമായി നരിക്കുനി സ്വദേശി ഷംസുദ്ദീന്‍ രംഗത്ത് എത്തിയത്.

മകളെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു ഷംസുദ്ദീന്‍. മുദ്രാവാക്യം വിളിച്ചു ഷംസുദ്ദീന്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്നതോടെ രണ്ട് പേര്‍ കൂടി ഒപ്പം ചേര്‍ന്നു. രോഗികളുടെ ബുദ്ധിമുട്ട് കണ്ടാണ് മുന്‍പരിചയമില്ലാത്ത ഷംസുദ്ദീന്‍റെ സമരത്തെ പിന്തുണച്ചതെന്നായിരുന്നു ഒപ്പം ചേര്‍ന്നവരുടെ നിലപാട്. ഷംസുദ്ദീന്‍ സമരം തുടര്‍ന്നതോടെ രോഗികളും അവര്‍ക്ക് ഒപ്പം എത്തിയവരുമൊക്കെ മാനസിക പിന്തുണയുമായി ഒപ്പം കൂടി.

Tags:    

Similar News