മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സ്കൂള്‍ സംരക്ഷണ സമിതി

Update: 2018-05-30 17:56 GMT
Editor : admin
മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സ്കൂള്‍ സംരക്ഷണ സമിതി

കഴിഞ്ഞ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാട്ടിയ അലംഭാവമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ നാളെ നടപടി ആരംഭിക്കും

Full View

കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടാനുള്ള നീക്കം പ്രതിരോധിക്കാന്‍ സ്കൂള്‍ സംരക്ഷണ സമിതിയുടെ തീരുമാനം.സ്കൂള്‍ അടച്ചു പൂട്ടാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സംരക്ഷണ സമിതി തീരുമാനിച്ചത്. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ച സാഹചര്യത്തില്‍ സ്കൂള്‍‍ പൂട്ടാനുള്ള നടപടി അധികൃതര്‍ നാളെ ആരംഭിക്കും.

Advertising
Advertising

മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തളളിയത്. ഈ മാസം എട്ടിനകം സ്കൂള്‍ പൂട്ടി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അടിയന്തിര യോഗം ചേര്‍ന്ന സ്കൂള്‍ സംരക്ഷണ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്തു വില കൊടുത്തും സ്കൂള്‍ അടക്കാനുള്ള നീക്കം ചെറുക്കാനാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ തീരുമാനം.

കഴിഞ്ഞ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാട്ടിയ അലംഭാവമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ നാളെ നടപടി ആരംഭിക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നേരത്തെ സ്കൂള്‍ അടച്ചു പൂട്ടാന്‍ എഇഒ എത്തിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News