കുടിവെള്ളം കൊടുത്തിട്ട് പോരെ, മെട്രോയെന്ന് പിണറായിയോട് അല്‍ഫോന്‍സ് പുത്രന്‍

Update: 2018-05-30 22:41 GMT
Editor : admin
കുടിവെള്ളം കൊടുത്തിട്ട് പോരെ, മെട്രോയെന്ന് പിണറായിയോട് അല്‍ഫോന്‍സ് പുത്രന്‍

മുഖ്യമന്ത്രി പിണറായി വിജയനോട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് ചിലതൊക്കെ പറയാനുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനോട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് ചിലതൊക്കെ പറയാനുണ്ട്. മഴയാണെങ്കിലും വെയിലാണെങ്കിലും സംസ്ഥാനത്ത് പലയിടത്തും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ഈ പ്രശ്നം പരിഹരിച്ചിട്ട് പോരെ വേഗത്തില്‍ സഞ്ചരിക്കാനുള്ള മെട്രോയെന്ന് അല്‍ഫോന്‍സ് പുത്രന്‍ ചോദിക്കുന്നു. ഫേസ്‍ബുക്കിലൂടെയാണ് അല്‍ഫോന്‍സ് പുത്രന്റെ പരാമര്‍ശം.

''കുടിവെള്ളം ഇല്ലെങ്ങില്‍...ചായ കുടിക്കാന്‍, കുളിക്കാന്‍, മുഖം കഴുകാന്‍, പാത്രം കഴുകാന്‍, അരി തിളപ്പിക്കാന്‍, ഭക്ഷണം പാകം ചെയ്യാന്‍...ഇതൊന്നും അല്ലാതെ ഇനിയും ഒരുപാട് ആവശ്യങ്ങള്‍ ഉണ്ട് എന്ന് എല്ലാര്‍ക്കും അറിയാം.....എല്ലാത്തിനും വേണ്ട ഒരു സത്യം അല്ലെ വെള്ളം ? കുടിവെള്ളം ഇല്ലാത്ത ഓരോ സ്ഥലത്തെ ബുദ്ധിമുട്ട് കാണുമ്പോള്‍ എനിക്ക് മെട്രോയില്‍ പോകാന്‍ തോന്നുന്നില്ല. കേരളത്തിലെ ഓരോ വീട്ടിലും കുടിവെള്ളം ആയി എന്ന വാര്‍ത്ത കേള്‍ക്കുന്ന ദിവസം ഞാന്‍ എന്ന മനുഷ്യന്‍ നല്ലോണ്ണം സന്തോഷിക്കും... അന്ന് ഞാന്‍ അംഗീകരിക്കാം കേരളം പുരോഗമിക്കുന്നു എന്ന്. വെള്ളം കൊടുത്തിട്ട് പോരെ വേഗം യാത്ര ചെയ്യാനുള്ള വണ്ടി ? തീരുമാനങ്ങള്‍ ചില്ലപ്പോള്‍ തെറ്റാമല്ലോ... പുതിയ മുഖ്യമന്ത്രി പിണറായി വിജയനില്‍ ഒരു നല്ല മനുഷ്യന്‍ ഒള്ളത് കൊണ്ട് ശുഭപ്രതീക്ഷയോടെ ഈ സങ്കടം പങ്കു വക്കുന്നു. നിങ്ങള്‍ കേരളം നന്നാക്കും എന്ന് മനസ്സ് പറയുന്നു''.

Advertising
Advertising

കുടിവെള്ളം ഇല്ലെങ്ങിൽ...ചായ കുടിക്കാൻ, കുളിക്കാൻ, മുഖം കഴുകാൻ, പാത്രം കഴുകാൻ, അരി തിളപ്പിക്കാൻ, ഭക്ഷണം പാകം ചെയ്യാൻ...ഇത...

Posted by Alphonse Puthren on Wednesday, June 8, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News