തൈക്കാട് മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്മാര്‍ട്ടായി

Update: 2018-05-30 12:57 GMT
Editor : admin
തൈക്കാട് മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്മാര്‍ട്ടായി

പഠന നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെ സ്മാര്‍ട്ട് ക്ലാസ്‍മുറികള്‍ ഒരുക്കിയത്.

Full View

സ്മാര്‍ട്ട് ക്ലാസ് മുറികളുമായി തിരുവനന്തപുരം തൈക്കാട് മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍. പഠന നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെ സ്മാര്‍ട്ട് ക്ലാസ്‍മുറികള്‍ ഒരുക്കിയത്. ഡിജിറ്റല്‍ക്ലാസ് മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 15 ക്ലാസുകളാണ് സ്മാര്‍ട്ടാക്കിയത്. ഡിജിറ്റല്‍ പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്. അധ്യാപകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കിയിരുന്നു. മികച്ച അധ്യാപകരുണ്ടെങ്കിലും പശ്ചാത്തല സൌകര്യങ്ങളുടെ അഭാവമാണ് മിക്ക സ്കൂളുകളുടെയും പ്രശ്നമെന്ന് സ്മാര്‍ട്ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

എല്ലാ സ്കൂളുകളും ഹൈടെക് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് പറഞ്ഞു

രണ്ടാംഘട്ടമെന്ന നിലയില്‍ യുപി വിഭാഗത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സ്കൂള്‍ ലക്ഷ്യമിടുന്നത്. മേയര്‍ വി കെ പ്രശാന്ത്, പൂര്‍വ വിദ്യാര്‍ഥി കൂടിയായ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News