ഹയര്‍സക്കണ്ടറി സീറ്റുകളുടെ അസന്തുലിതാവസ്ഥ പഠിക്കാന്‍ കമ്മിറ്റി

Update: 2018-05-30 07:49 GMT
Editor : admin
ഹയര്‍സക്കണ്ടറി സീറ്റുകളുടെ അസന്തുലിതാവസ്ഥ പഠിക്കാന്‍ കമ്മിറ്റി
Advertising

ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ കെ വി മോഹന്‍ കുമാറിനെ അധ്യക്ഷനായാണ് പുതിയ കമ്മിറ്റി. മലബാറിലേതുള്പ്പെ‍ടെ ഒരു ലക്ഷത്തിലധികം പ്ലസ് വണ്‍ .....

സംസ്ഥാനത്തെ ഹയര്‍സക്കണ്ടറി സീറ്റുകളുടെ അസന്തുലിതാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിശ്ചയിച്ചു. ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ കെ വി മോഹന്‍ കുമാറിനെ അധ്യക്ഷനായാണ് പുതിയ കമ്മിറ്റി. മലബാറിലേതുള്പ്പെ‍ടെ ഒരു ലക്ഷത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവുണ്ടെന്ന് കഴിഞ്ഞ ദിവസം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്ലസ് വണ്‍ സീറ്റുകളുടെ കുറവും ഹയര്‍ സക്കണ്ടറി പഠനാവസരങ്ങളും കമ്മിറ്റി പരിശോധിക്കുമെന്ന് കെ വി മോഹന്‍കുമാര്‍ അറിയിച്ചു.

പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് വലിയ അസന്തുലിതാവസ്ഥ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ശാസ്ത്രീയപഠനം നടത്തുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിശ്ചയിച്ചത്. ഉപരിപഠനാവസരത്തിന്‍റെ കാര്യത്തില്‍ മലബാറുള്പ്പെ‍ടെയുള്ള ജില്ലകളില്‍ കനത്ത അവഗണന നേരിടുന്ന വാര്‍ത്ത മീഡിയവണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ലക്ഷക്കണക്കിന് പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളത്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ സീറ്റുകള്‍ അധികമാണ്. ഹയര്‍ സക്കണ്ടറി ഡയരക്ടര്‍ കെ വി മോഹന്‍ കുമാര്‍ അധ്യക്ഷനായ കമ്മിറ്റിക്ക് കീഴില്‍ ഏഴ് റീജണല്‍ കമ്മിറ്റികളാണുള്ളത്.

ഓരോ റീജണല്‍ കമ്മിറ്റിയും രണ്ട് ജില്ലകളിലെ ഹയര്‍സക്കണ്ടറി ഉപരിപഠന സാധ്യത പരിശോധിക്കും. ഓരോ റവന്യുജില്ലാ അടിസ്ഥാനത്തിലാണ് റീജണല്‍ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഓരോ അഞ്ച് കിലോമീറ്റര്‍ പരിധിയിലും ഹയര്‍ സക്കണ്ടറി സ്കൂളുകള്‍ ഉണ്ടോ എന്ന കാര്യമാണ് കമ്മിറ്റി പ്രധാനമായും പരിശോധിക്കുക. ബാച്ചുകള്‍, സ്കൂളുകള്‍, അധിക സീറ്റുകള്‍ എന്നിങ്ങനെ കുറവുള്ള സ്ഥലങ്ങളില്‍ എന്താണ് ആവശ്യമെന്ന് കമ്മിറ്റി ശിപാര്‍ശ നല്‍കണം. ഇതിനനുസരിച്ച് ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുക. അടുത്ത ആഴ്ചയോടെ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കെവി മോഹന്‍കുമാര്‍ അറിയിച്ചു. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News