മനുഷ്യ സ്നേഹികളല്ലാത്തവര്‍ എങ്ങനെ മൃഗസ്നേഹികളാകും? മനേകക്ക് ജലീലിന്റെ മറുപടി

Update: 2018-05-31 16:04 GMT
Editor : Sithara
മനുഷ്യ സ്നേഹികളല്ലാത്തവര്‍ എങ്ങനെ മൃഗസ്നേഹികളാകും? മനേകക്ക് ജലീലിന്റെ മറുപടി

അക്രമകാരികളായ നായകളെ കൊല്ലാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കെ ടി ജലീല്‍

തെരുവ് നായ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് മറപടിയുമായി മന്ത്രി കെ ടി ജലീല്‍. മനുഷ്യ സ്നേഹികളല്ലാത്തവര്‍ എങ്ങനെ മൃഗസ്നേഹികളാകുമെന്ന് മന്ത്രി ചോദിച്ചു‍. തെരുവുനായ പ്രശ്നത്തില്‍ കേന്ദ്രവുമായി തര്‍ക്കത്തിനില്ല. അക്രമകാരികളായ നായകളെ കൊല്ലാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും കെ ടി ജലീല്‍ കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു.

‌തെരുവ് നായ ശല്യപ്രശ്നത്തില്‍ കേരളത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് മനേക ഗാന്ധി ഇന്ന് വീണ്ടും രംഗത്തെത്തിയതോടെയാണ് കെ ടി ജലീല്‍ നിലപാട് വ്യക്തമാക്കിയത്. നായ്ക്കളെ കൊല്ലുകയല്ല, വന്ധ്യംകരിക്കലാണ് പ്രശ്നത്തിന് പരിഹാരം. വന്ധ്യംകരണത്തിനായി കേരളത്തിന് അനുദിച്ച തുക എവിടെപ്പോയി എന്നും മനേക ചോദിച്ചു. അഭിപ്രായം പറഞ്ഞതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മനേക ഗാന്ധി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News