കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Update: 2018-05-31 15:21 GMT
Editor : admin

അഡ്വ. ബി രാമന്‍പിള്ള മുഖേന ഹൈക്കോടതിയിലാകും ജാമ്യാപേക്ഷ നല്‍കിയത്

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്‍റെ ഭാര്യ കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പിച്ചു. പ്രമുഖ ഭരണകക്ഷി നേതാവിന്‍റെ മകനുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ദിലീപിനെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. തന്നെ കേസില്‍ കുടുക്കുമെന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

Full View


മാധ്യമങ്ങളും കോർപറേറ്റ്​ സ്​ഥാപനങ്ങളുമായുള്ള ബന്ധത്തി​െൻറ പേരിൽ പ്രശസ്​തനായ സംവിധായകന്‍ ശ്രീകുമാർ മേനോന്​ ദിലീപിനെ കുടുക്കുന്നതിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ഹരജിയില്‍ പറയുന്നു. ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്‍റെ മകനുമായി ശ്രീകുമാറിന് ബിസിനസിലുൾപ്പെടെ അടുത്ത ബന്ധമുണ്ട്. ഇരുവരും ചേര്‍ന്നാണ് പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹ പാര്‍ട്ടിയുടെ നടത്തിയത്. മഞ്​ജു വാര്യരുമായുള്ള വിവാഹ മോചനത്തിൽ പങ്ക്​ വെളിപ്പെട്ടതോടെ ദിലീപിനോട്​ ശ്രീകുമാറിന് ശത്രുതയായി​. വ്യാജ തെളിവുകളുണ്ടാക്കി ദിലീപിന്റെ അറസ്​റ്റിനെ ന്യായീകരിക്കാനാണ് ശ്രമം.

Advertising
Advertising

ചില മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരും സിനിമാ മേഖലയിലെ ഒരുവിഭാഗവും ചില മാധ്യമ പ്രവർത്തകരും ചേർന്നാണ്​ ദിലീപി​െൻറ കുടുംബം തകർക്കാന്‍ ശ്രമിക്കുന്നത്. എ.ഡി.ജി.പി സന്ധ്യയുടെ അടുത്ത സുഹൃത്തായ പ്രമുഖ നടി കേസിൽ ഗൂഡാലോചനയുള്ളതായി തുടക്കത്തില്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബെജു കെ പൌലോസും , സുദര്‍ശനും ഭീഷണിപെടുത്തുകയാണ്. കുറ്റപത്രം സമര്‍പിക്കുന്നതിന് മുന്‍പ് ദിലീപ് ജാമ്യാപേകഷ സമര്‍പിച്ചാല്‍ തന്നെ കേസില്‍ കുടുക്കുമെന്നാണ് ഭീഷണി. കേസ്​ശരിയായ രീതിയിലല്ല പോകുന്നതെന്നെന്നും ഹരജിയില്‍ പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News