സംഘടന തെരഞ്ഞെുപ്പ്: സംസ്ഥാന കോണ്‍ഗ്രസ് സമര്‍പ്പിച്ച പട്ടിക അംഗീകരിച്ചില്ല

Update: 2018-05-31 15:05 GMT
Editor : Muhsina
സംഘടന തെരഞ്ഞെുപ്പ്: സംസ്ഥാന കോണ്‍ഗ്രസ് സമര്‍പ്പിച്ച പട്ടിക അംഗീകരിച്ചില്ല

സംഘടന തെരഞ്ഞെുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ച കെ പി സി സി അംഗങ്ങളുടെ പട്ടിക ഹൈകമാന്‍ഡ് അംഗീകരിച്ചില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നേതാക്കളെ ഡല്‍ഹിയിലേക്ക്..

സംഘടന തെരഞ്ഞെുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ച കെ പി സി സി അംഗങ്ങളുടെ പട്ടിക ഹൈകമാന്‍ഡ് അംഗീകരിച്ചില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നാളെ രാപ്പകല്‍ സമരം നടക്കുന്നതിനാല്‍ 7 നോ 8 നോ നേതാക്കള്‍ ഡല്‍ഹിയിലെത്തും. കെപിസിസി അംഗങ്ങളുടെ പട്ടികയെക്കുറിച്ചും വ്യാപക പരാതി.

Advertising
Advertising

Full View

282 കെ പി സി സി അംഗങ്ങളും എക്സ് ഒഫിഷ്യോ അംഗങ്ങളും ഉള്‍പ്പെടെ 302 അംഗങ്ങളുടെ പട്ടികയാണ് കെ പി സിസി നേതൃത്വം കഴിഞ്ഞ ദിവസം ഹൈകമാന്‍ഡിന് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടെ മറ്റു വിഭാഗങ്ങളുമായും ചര്‍ച്ച നടത്തിയാണ് പട്ടികക്ക് രൂപം നല്‍കിയതെങ്കിലും പരാതികള്‍ക്ക് കുറവില്ല. കെ മുരളീധരന്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.

വി എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. ഡി സി സി അംഗങ്ങളെ പട്ടിയില്‍ നിന്ന് ഒഴിവാക്കി പ്രവര്‍ത്തന രംഗത്തില്ലാത്ത പലരെയും ഉള്‍പ്പെടുത്തിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈകമാന്‍ഡ് നേതാക്കളെ ഡല്‍ഹയിലേക്ക് ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. നാളെ എത്തണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടക്കുന്നതിനാല്‍ ഏഴിനോ എട്ടിനോ ഡല്‍ഹിയിലെത്താനാണ് നേതാക്കള്‍ ആലോചിക്കുന്നത്.

കെ മുരളീധരന്‍ നാളത്തന്നെ ഡല്‍ഹിയിലെത്തും. എംപി മാരോടും ചര്‍ച്ചകള്‍ക്കായി എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം പട്ടികക്ക് കേന്ദ്ര നേതൃത്വം അന്തിമ രൂപം നല്‍കും. കെ പി സി സി നിര്‍വാഹക സമിതി, ഭാരവാഹികള്‍, അധ്യക്ഷന്‍ എന്നീ തെരഞ്ഞെടുപ്പുകളും തുടര്‍ച്ചായി ഉണ്ടാകും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News