ഉമ്മന്‍ ചാണ്ടിയെ പിന്തുണക്കാതെ ലീഗ്

Update: 2018-05-31 17:42 GMT
Editor : Subin
ഉമ്മന്‍ ചാണ്ടിയെ പിന്തുണക്കാതെ ലീഗ്

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ പിന്തുണക്കാതെ മുസ്ലീം ലീഗ്.

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ പിന്തുണക്കാതെ മുസ്ലീം ലീഗ്. ഉമ്മന്‍ ചാണ്ടി ഏതു സാഹചര്യത്തിലാണ് ഇത്തരം നിലപാട് സ്വീകരിച്ചതെന്ന് അറിയില്ലെന്നായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി കെ പി എ മജീദിന്റെ പ്രതികരണം.ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

Advertising
Advertising

Full View

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തള്ളി ആദ്യം രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ പിന്തുണക്കാന്‍ മുസ്ലീം ലീഗും തയ്യാറായില്ല. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ചുളള ചോദ്യത്തിന് കെ പി എ മജീദിന്റെ മറുപടി ഇങ്ങനെ.

പ്രതിപക്ഷ നേതൃ സ്ഥാനത്തെച്ചൊല്ലി നേരത്തെ കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഭിന്ന സ്വരം ഉയരുന്നത് വേങ്ങരയെ ബാധിക്കുമോയെന്ന ആശങ്ക ലീഗിനുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News