ആരുവന്നാലും ഇല്ലെങ്കിലും മര്‍ക്കസ് സമ്മേളനം വിജയിക്കുമെന്ന് കാന്തപുരം

Update: 2018-05-31 04:49 GMT
Editor : Muhsina
ആരുവന്നാലും ഇല്ലെങ്കിലും മര്‍ക്കസ് സമ്മേളനം വിജയിക്കുമെന്ന് കാന്തപുരം
Advertising

ആരുവന്നാലും ഇല്ലെങ്കിലും മര്‍ക്കസ് സമ്മേളനം വിജയകരമായി നടക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍‌ലിയാര്‍. യുഡിഎഫ് നേതാക്കള്‍ മര്‍ക്കസ് സമ്മേളനം ബഹിഷ്കരിച്ചെന്ന..

ആരു ബഹിഷ്ക്കരിച്ചാലും ഇല്ലെങ്കിലും മര്‍ക്കസ് സമ്മേളനം വിജയകരമായി നടക്കുമെന്ന് കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാര്‍ യുഡിഎഫ് നേതാക്കളുടെ ബഹിഷ്ക്കരണത്തെ കുറിച്ച് തനിക്ക് അറിയില്ല. ഉമ്മന്‍ ചാണ്ടി പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും കാന്തപുരം പറഞ്ഞു.

Full View

കാരന്തൂര്‍ മര്‍ക്കസ് സമ്മേളനം ബഹിഷ്ക്കരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ധാരണയിലെത്തിയിരുന്നു.എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സമ്മേളനങ്ങനത്തില്‍ പങ്കെടുക്കുന്നിലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നുവെന്ന് കാന്തപുരം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കംഉള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നും ആര് പങ്കെടുത്താലും ഇല്ലെങ്കിലും സമ്മേളനം സമ്മേളനത്തിന്‍റെ വഴിക്ക് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളടക്കം മുഴുവന്‍ യുഡിഎഫ് നേതാക്കളും മര്‍ക്കസ് സമ്മേളനത്തില്‍നിന്നും വിട്ടുനില്‍കാന്‍തനെയാണ് തീരുമാനം.ലീഗ് നേതാക്കള്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടിലെന്ന് നേരത്തെ എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എ.പി വിഭാഗം യുഡിഎഫ്നോട് പുലര്‍ത്തുന്ന അകല്‍ച്ചയാണ് സമ്മേളനം ബഹിഷ്ക്കരിക്കാന്‍ കാരണം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News